Latest News

കാറ്റിലും മഴയിലും അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ മേൽക്കൂര തകർന്നു

കാറ്റിലും മഴയിലും അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ മേൽക്കൂര തകർന്നു
X

അരീക്കോട്: ശക്തമായ കാറ്റിലും മഴയിലും അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ മേൽക്കൂര തകർന്നു. നാൽപത് വർഷം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടമാണ് തകർന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിൻ്റെ 12 ക്ലാസ് റൂം, സ്റ്റാഫ്‌ റൂം, ലാബ് എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കാല പഴക്കം കാരണം കെട്ടിടം പൊളിച്ച് ആധുനിക രീതിയിലുള്ള കെട്ടിടം പണിയണമെന്ന് പി ടി എ നേരത്തെ ആവശ്യപെട്ടതാണ്. അപകട ഭീഷണിയെ തുടർന്ന് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൻ്റെ അറ്റകുറ്റപണികൾ നടത്തിയിരുന്നു. കാലവർഷ കെടുതിയിലെ തകർച്ചയോടെ അടുത്ത അധ്യയന വർഷം ഹയർ സെക്കൻ ഡറി വിഭാഗം എങ്ങോട്ട് മാറ്റുമെന്ന ആശങ്കയും പി ടി എക്കുണ്ട്.

കാലവർഷ കെടുതിയിൽ അരീക്കോട് എടവണ്ണപ്പാറ റോഡിൽ പെരുംപറമ്പ് വായനശാല പടിയിൽ മരം കടപുഴകി വീണ് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അരീക്കോട് പോലീസും ഫയർഫോഴ്സും എത്തിയാണ് ഗതാഗത തടസം നീക്കം ചെയ്തത്.

Next Story

RELATED STORIES

Share it