- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; 4,405 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ന് രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴ്യാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.43 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,181 പേര്‍ക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 204 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
65,138 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,207 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,093 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 209 പേരും 267 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 12 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.
രോഗബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച 3,205 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,45,514 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 706 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍
കോവിഡ് 19 വൈറസിന്റെ അതിതീവ്ര വ്യാപനം കടുത്ത ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ രോഗ പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനം തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഇതര സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും രാപ്പകലില്ലാതെ പ്രപവര്‍ത്തിക്കുകയാണ്. ഇത് പൂര്‍ണ്ണതയിലെത്താന്‍ പൊതുജന സഹകരണം കൂടിയേ തീരൂ. രോഗവ്യാപനത്തിന്റെ അപകടാവസ്ഥ തിരിച്ചറിയാതിരുന്നാല്‍ വലിയ വിപത്താകും നാട് നേരിടേണ്ടിവരിക. ഒരാളില്‍ നിന്നുണ്ടാകുന്ന വീഴ്ച അനുഭവിക്കേണ്ടിവരുന്നത് നിരവധി പേരാകും. ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകൂ എന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
പുറത്തിറങ്ങുന്നത് അത്യാവശ്യങ്ങള്‍ക്ക് മാത്രമാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈറസ് വ്യാപനം കഴിഞ്ഞ കുറച്ച് ദിവസമായി വന്‍തോതില്‍ ഉയരുകയാണ്. ആരില്‍ നിന്നും വൈറസ് ബാധയുണ്ടാകാമെന്ന സാഹചര്യം പൊതുസമൂഹം മനസ്സിലാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗികളുമായി അടുത്തിടപഴകുന്നതിലൂടെ വൈറസ് ബാധിതരാകുന്നവരാണ് കൂടുതല്‍ പേരും. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും വെല്ലുവിളിയാണ്.
നിലവിലെ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് അത്യാവശ്യത്തിനു മാത്രമെ പുറത്തിറങ്ങാവൂ. ഇങ്ങനെ പുറത്തുപോകുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കുകയും രണ്ട് മാസ്‌കുകള്‍ ഉപയോഗിക്കുകയും വേണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വ്യാഴാഴ്ച (മെയ് 06) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 49
ആലങ്കോട് 21
ആലിപ്പറമ്പ് 14
അമരമ്പലം 14
ആനക്കയം 24
അങ്ങാടിപ്പുറം 79
അരീക്കോട് 21
ആതവനാട് 39
ഊരകം 12
ചാലിയാര്‍ 07
ചീക്കോട് 40
ചേലേമ്പ്ര 262
ചെറിയമുണ്ടം 08
ചെറുകാവ് 35
ചോക്കാട് 07
ചുങ്കത്തറ 30
എടക്കര 21
എടപ്പറ്റ 01
എടപ്പാള്‍ 91
എടരിക്കോട് 18
എടവണ്ണ 57
എടയൂര്‍ 16
ഏലംകുളം 06
ഇരിമ്പിളിയം 35
കാലടി 72
കാളികാവ് 12
കല്‍പകഞ്ചേരി 14
കണ്ണമംഗലം 19
കരുളായി 06
കരുവാരക്കുണ്ട് 10
കാവനൂര്‍ 15
കീഴാറ്റൂര്‍ 27
കീഴുപറമ്പ് 28
കോഡൂര്‍ 43
കൊണ്ടോട്ടി 89
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 67
കുറുവ 28
കുറ്റിപ്പുറം 54
കുഴിമണ്ണ 30
മക്കരപ്പറമ്പ് 35
മലപ്പുറം 317
മമ്പാട് 23
മംഗലം 18
മഞ്ചേരി 169
മങ്കട 49
മാറാക്കര 35
മാറഞ്ചേരി 24
മേലാറ്റൂര്‍ 18
മൂന്നിയൂര്‍ 85
മൂര്‍ക്കനാട് 40
മൂത്തേടം 18
മൊറയൂര്‍ 33
മുതുവല്ലൂര്‍ 15
നന്നമ്പ്ര 20
നന്നംമുക്ക് 17
നിലമ്പൂര്‍ 73
നിറമരുതൂര്‍ 15
ഒതുക്കുങ്ങല്‍ 33
ഒഴൂര്‍ 13
പള്ളിക്കല്‍ 51
പാണ്ടിക്കാട് 39
പരപ്പനങ്ങാടി 73
പറപ്പൂര്‍ 11
പെരിന്തല്‍മണ്ണ 59
പെരുമണ്ണ ക്ലാരി 14
പെരുമ്പടപ്പ് 22
പെരുവള്ളൂര്‍ 71
പൊന്മള 10
പൊന്മുണ്ടം 11
പൊന്നാനി 71
പൂക്കോട്ടൂര്‍ 44
പോരൂര്‍ 10
പോത്തുകല്ല് 09
പുലാമന്തോള്‍ 14
പുളിക്കല്‍ 46
പുല്‍പ്പറ്റ 32
പുറത്തൂര്‍ 28
പുഴക്കാട്ടിരി 30
താനാളൂര്‍ 22
താനൂര്‍ 63
തലക്കാട് 38
തവനൂര്‍ 82
താഴേക്കോട് 09
തേഞ്ഞിപ്പലം 75
തെന്നല 45
തിരുനാവായ 54
തിരുവാലി 52
തൃക്കലങ്ങോട് 61
തൃപ്രങ്ങോട് 58
തുവ്വൂര്‍ 06
തിരൂര്‍ 75
തിരൂരങ്ങാടി 91
ഊര്‍ങ്ങാട്ടിരി 22
വളാഞ്ചേരി 82
വളവന്നൂര്‍ 19
വള്ളിക്കുന്ന് 65
വട്ടംകുളം 45
വാഴക്കാട് 51
വാഴയൂര്‍ 22
വഴിക്കടവ് 52
വെളിയങ്കോട് 26
വേങ്ങര 47
വെട്ടത്തൂര്‍ 05
വെട്ടം 28
വണ്ടൂര്‍ 62
മലപ്പുറം ജില്ലയില്‍ 5,81,407 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ ഇതുവരെ 5,81,407 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ച വരെ 4,93,699 പേര്‍ക്ക് ഒന്നാം ഡോസും 87,708 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
38,467 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 25,906 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 15,031 പേര്‍ക്ക് ഒന്നാം ഡോസും 14,835 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 11,909 പേര്‍ രണ്ടാം വാക്സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,06,656 പേര്‍ ആദ്യഘട്ട വാക്സിനും 35,058 പേര്‍ രണ്ടാം ഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















