- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്വേഷം പിന്തുണക്കില്ല; കങ്കണയുമായി സഹകരിക്കില്ലെന്ന് പ്രമുഖ ഫാഷൻ ഡിസൈനർ

ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവട്ടിനെ ബഹിഷ്‌കരിച്ച് പ്രമുഖ ഫാഷൻ ഡിസൈനർ ആനന്ദ് ഭൂഷൺ. കങ്കണയുമായി ഇനി ഒരിക്കലും സഹകരിച്ചു പ്രവർത്തിക്കില്ലെന്ന് ആനന്ദ് ഭൂഷൺ ട്വീറ്റ് ചെയ്തു. വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തതിനു പിന്നാലെയാണ് തീരുമാനം.
''ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ സമൂഹ മാധ്യമ ചാനലിൽ നിന്ന് കങ്കണ റണാവട്ടുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഭാവിയിലും അവരുമായി ഒരു സഹകരണവുമുണ്ടാകില്ല. ഒരു ബ്രാൻഡ് എന്ന നിലയിൽ അവരുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കാനാകില്ല'', ആനന്ദ് ഭൂഷൺ വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപം ആവർത്തിക്കണം എന്ന് പറഞ്ഞതിലൂടെ അവർ ഏറ്റവും മോശം നിലയിലേക്കാണ് തരംതാഴ്ന്നിരിക്കുന്നതെന്ന് ആന്ദ് ഭൂഷൻ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. നടി സ്വര ഭാസ്കര്‍ അടക്കമുള്ളവര്‍ ആനന്ദ് ഭൂഷനെ അഭിനന്ദിച്ച് രംഗത്തെത്തി.
തുടര്‍ച്ചായി വിദ്വേഷജനകമായ പോസ്റ്റുകള്‍ ഇട്ടതിനാണ് കങ്കണയുടെ അക്കൗണ്ട് നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റും വിവാദമായതിനു പിന്നാലെയാണ് നടപടി. ബംഗാളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് '2000ത്തിൽ ഗുജറാത്തിൽ കാണിച്ചതു പോലെയുള്ള വിശ്വരൂപം ബംഗാളിലും പുറത്തെടുത്ത് മമത ബാനർജിയെ 'മെരുക്കാൻ' കങ്കണ ആഹ്വാനം ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















