Latest News

മാള ഗ്രാമപഞ്ചായത്തിൽ റാൻഡം പരിശോധന നടത്തണം

മാള ഗ്രാമപഞ്ചായത്തിൽ റാൻഡം പരിശോധന നടത്തണം
X

മാള: മാള ഗ്രാമപഞ്ചായത്തിൽ റാൻഡം പരിശോധന നടത്തി കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി കണക്കാക്കണമെന്ന ആവശ്യം ഉയരുന്നു.

മാള ഗ്രാമപഞ്ചായത്ത് മുഴുവനുമായി കണ്ടെയിൻമെൻ്റ് മേഖലയായി മാറിയിട്ട് ഇന്നേക്ക് പത്ത് ദിവസം പിന്നിടുന്നു. കൊവിഡ് രോഗികളുടെ എണ്ണം ഗ്രാമപഞ്ചായത്തിൽ 372 ആണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്ക്. കഴിഞ്ഞ പരിശോധനകളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി 45 ശതമാനമാണെന്ന് അധികൃതർ വാദിക്കുമ്പോൾ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്ക് ഉയരുന്നതെന്ന് പറയുന്നു.ഒരോ വാർഡുകളിലും ലക്ഷണമുള്ള ഒന്നോ രണ്ടോ പേരെയാണ് കോവിഡ് ടെസ്റ്റ് നടുത്തുന്നതെങ്കിൽ രണ്ടു പേരിൽ ഒരാൾക്ക് പോസ്റ്റീവ് ആയാൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 50 ശതമാനം ആകും. അതിനാൽ എല്ലാ വാർഡുകളിൽ നിന്നും റാൻഡം പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 114 ഉം കണ്ടെയിൻമെൻ്റ് സോണും പ്രഖ്യാപിച്ച കുഴൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വ്യാപാരികളെയും ഡ്രൈവർമാരെയും റാൻഡം രീതിയിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് വളരെ കുറഞ്ഞിരുന്നു. രോഗികളെയും സമ്പർക്ക പട്ടികയിലുള്ളവരെയും കണ്ടു പിടിച്ച് വീട്ട് നമ്പറിൻ്റെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയിൻമെൻ്റ് സോണായി തിരിക്കുന്നതിന് പകരം വാർഡ് മുഴുവനായി അടച്ചിടുന്നത് ഉദ്യോഗസ്ഥരുടെ സൗകര്യാർത്ഥമാണെന്ന് അക്ഷേപം ഉണ്ട്. കണ്ടെയിൻമെൻ്റ് സോൺ തുടരുന്നതിനാൽ ദിവസകൂലിക്കാരും സാധാരണക്കാർക്കും ദൈനദിന കാര്യങ്ങൾക്ക് ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. വാർഡുകളിൽ അടുത്ത ദിവസങ്ങളിൽ നടക്കുന്ന കോവിഡ് പരിശോധനയുടെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയിൻമെൻ്റ് സോൺ തുടരണോയെന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുക. പലചരക്ക് പച്ചക്കറികടകൾ രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്നുവരെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും മത്സ്യ മാംസ കടകൾ തുറക്കുന്നില്ല.

സമീപ ഗ്രാമപഞ്ചായത്തായ പുത്തൻചിറ പൂർണ്ണമായും പൊയ്യ, കുഴൂർ, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ പല വാർഡുകളും കണ്ടെയിൻമെൻ്റ് മേഖലയായി തുടരുകയാണ്. ദിവസക്കൂലിക്കാർക്കും മറ്റും ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല.

Next Story

RELATED STORIES

Share it