Latest News

തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം പുഴയില്‍

തിരൂരങ്ങാടി പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം പുഴയില്‍
X

തിരൂരങ്ങാടി: പള്ളിപ്പടിയില്‍ കാണാതായ മധ്യവയ്‌സകന്റെ മൃതദേഹം കീരനല്ലൂര്‍ പുഴയില്‍ നിന്നും കണ്ടെടുത്തു. പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ കാണാതായത്.

തിരച്ചിലിനൊടുവില്‍ പള്ളിപ്പടിഅട്ടക്കുഴിങ്ങര പനംകുണ്ട് ഭാഗത്ത് ഇദ്ദേഹം ഉപയോഗിച്ച് വന്നിരുന്ന ടോര്‍ച്ച് താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും ട്രോമാകേര്‍ വളണ്ടിയര്‍മാരും നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

പിന്നീട് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം പുഴയില്‍ നിന്നെടുത്തത്. ഇരു കൈകളും തോര്‍ത്ത് ഉപയോഗിച്ച് കൂട്ടി കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

സംഭവ സ്ഥലത്തെത്തിയ താലൂക്ക് തഹസില്‍ ദാരുടെ സാനിധ്യത്തില്‍ തിരൂരങ്ങാടി പോലിസ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it