Latest News

പ്രഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക: എൻസിഎച്ച്ആർഒ

പ്രഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക: എൻസിഎച്ച്ആർഒ
X


പാലക്കാട്‌: സാമൂഹ്യ പ്രവർത്തകയും എൻഎപിഎം സംസ്ഥാന അധ്യക്ഷയുമായ പ്രഫ. കുസുമം ജോസഫിനെതിരെ വ്യാജമായി ചുമത്തിയ കേസ് പിൻവലിക്കണം എന്ന് ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരള ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടു. 2020 ഏപ്രിൽ 20ന് അരിപ്പ സമര ഭൂമിയിൽ ലോക് ഡൗണിന്റെ കാലത്ത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അരി ആവശ്യപ്പെട്ടതാണ് കലാപം നടത്താൻ ശ്രമിച്ചതായി ചിത്രീകരിച്ചു കൊണ്ട് പോലീസ് കേസ് എടുത്തത്. എന്നാൽ ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്. ഓക്സിജൻ ഇല്ല എന്ന പരാതി സമൂഹമാധ്യമത്തിൽ പറയുന്നവർക്കെതിരെ നടപടിയെടുക്കും എന്ന് പറയുന്ന യു പിയിലെ യോഗി ആദിത്യനാഥും കേരളത്തിലെ ഭരണണാധികാരികളും നയങ്ങളിൽ യോജിക്കുന്നവരാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. സാമൂഹ്യ പ്രവർത്തകരെ അടിച്ചമർത്തുന്ന ഇത്തരം രീതികളെ എൻ സി എച് ആർ ഒ ശക്തമായി അപലപിക്കുന്നതിനോടൊപ്പം പ്രഫ. കുസുമം ജോസഫിനെതിരെ എടുത്ത കേസ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it