Latest News

അതിജീവനമാണ് ബദ്റിന്റെ സന്ദേശം: അഷ്റഫ് ബാഖവി കാളികാവ് - എസ് വൈ എഫ് പതാക ദിനാചരണം സമാപിച്ചു

അതിജീവനമാണ് ബദ്റിന്റെ സന്ദേശം:  അഷ്റഫ് ബാഖവി കാളികാവ്  - എസ് വൈ എഫ് പതാക ദിനാചരണം സമാപിച്ചു
X

മലപ്പുറം:കലുഷിതമായ വർത്തമാനയുഗത്തിലും മനാവന്റെ അതിജീവന പോരാട്ടങ്ങൾക്ക് വർദ്ധിത പ്രേരകശക്തിയാണ് ബദ്റും അതിലുയർത്തിയ പതാകയുമെന്ന് എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി ഇ.പി അഷ്റഫ് ബാഖവി കാളികാവ് പ്രസ്താവിച്ചു.

കൊവിഡും സാമ്പത്തിക മാന്ദ്യവും ഒപ്പം ന്യൂനപക്ഷ വേട്ട മാത്രം ലക്ഷ്യം വെക്കുന്ന അധികാര ഹുങ്കും മനുഷ്യ ജീവിതം ദുസ്സഹമാക്കുമ്പോൾ അതിജീവനത്തിന്റെ നിലക്കാത്ത പോരാട്ട ഊർജ്ജം നൽകുന്നതാണ് ബദ്റിന്റെ സന്ദേശമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് വൈ എഫ് പതാക ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

റമളാൻ 17 ബദർ ദിനം സംസ്ഥാന തലത്തിൽ എസ് വൈ എഫ് പതാക ദിനമായി ആചരിച്ചു. കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കാലത്ത് ശാഖാ തലങ്ങളിൽ പതാക ഉയർത്തി. വൈകുന്നേരം മഹല്ലു തലങ്ങളിൽ പതാക ദിന സന്ദേശം, ബദർ അനുസ്മരണം, മൗലിദ് ജൽസ , ദുആ മജ്‌ലിസ് എന്നിവയും നടന്നു.

Next Story

RELATED STORIES

Share it