- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന; 3,857 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം: ജില്ലയില്‍ പ്രതിദിന രോഗബാധിതരില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച രേഖപ്പെടുത്തി. വ്യാഴാഴ്ച മാത്രം 3,857 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.05 പേര്‍ക്കാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും വൈറസ്ബാധിതരാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,648 പേര്‍ക്കും ഉറവിടമറിയാതെ 171 പേര്‍ക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 21 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ വ്യാഴാഴ്ച ജില്ലയില്‍ 999 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,31,186 ആയി. ജില്ലയിലിപ്പോള്‍ 37,391 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 32,001 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 891 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 259 പേരും 363 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 669 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ കലക്ടര്‍
കോവിഡ് വ്യാപനം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ച് അറിയിച്ചു. രോഗപ്രതിരോധത്തിനായി അക്ഷീണ പ്രയത്‌നമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും നടത്തി വരുന്നത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവും ജില്ലയില്‍ നടന്നു വരികയാണ്. ഇതിനിടയിലും ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയാന്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നതിലേക്കാണ് ഇക്കാര്യം വിരല്‍ ചൂണ്ടുന്നത്.
ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ വീഴ്ച വലിയ വെല്ലുവിളിയായി തീരും. സമൂഹ രക്ഷ മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജന ജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ത്തന്നെ കൃത്യമായ ജാഗ്രതയോടെയുള്ള നിയന്ത്രണങ്ങളിലൂടെ ഈ മഹാമാരിയെ നമുക്ക് മറികടക്കാനാകും. ഇതിന് പൊതുജന പങ്കാളിത്തം മുഖ്യ ഘടകമാണ്. ആശങ്കയില്ലാതെ അനിവാര്യമായ ജാഗ്രതയോടെയാണ് ഈ മഹാമാരിക്കാലത്തെ അതിജീവിക്കേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ജനപ്രതിനിധികളും പൊലീസും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നത് പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണെന്ന് തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ അതിതീവ്രത നിസ്സാരമാക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യമൊഴിവാക്കാനുള്ള ജാഗ്രത ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണ സഹകരണം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വൈറസ് സമൂഹ വ്യാപനം അതി തീവ്രമായി ജില്ലയില്‍ തുടരുകയാണ്. പൊതു സമ്പര്‍ക്കത്തിലൂടെയാണ് ഏറിയപേരും രോഗബാധിതരാകുന്നത്. ഇത് തിരിച്ചണിയണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ആവര്‍ത്തിച്ചുള്ള അറിയിപ്പുകള്‍ ഒരു കാരണവശാലും നിസ്സാരമായി കാണരുത്. അശ്രദ്ധ വലിയ വിപത്തിനാകും കാരണമാകുകയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരെ ചികിത്സിക്കാനും നിരീക്ഷിക്കാനും നിലവില്‍ സംവിധാനങ്ങള്‍ സജ്ജമാണ്. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവും വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. സ്വയം സുരക്ഷിതരാകുന്നതിലൂടെ മാത്രമെ നിലവിലെ രോഗഭീഷണി അതിജീവിക്കാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വ്യാഴാഴ്ച (ഏപ്രില്‍ 29) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 27
ആലങ്കോട് 22
ആലിപ്പറമ്പ് 21
അമരമ്പലം 26
ആനക്കയം 19
അങ്ങാടിപ്പുറം 81
അരീക്കോട് 43
ആതവനാട് 17
ഊരകം 21
ചാലിയാര്‍ 23
ചീക്കോട് 74
ചേലേമ്പ്ര 50
ചെറിയമുണ്ടം 07
ചെറുകാവ് 41
ചോക്കാട് 05
ചുങ്കത്തറ 25
എടക്കര 17
എടപ്പറ്റ 14
എടപ്പാള്‍ 60
എടരിക്കോട് 15
എടവണ്ണ 97
എടയൂര്‍ 65
ഏലംകുളം 23
ഇരിമ്പിളിയം 42
കാലടി 107
കാളികാവ് 15
കല്‍പകഞ്ചേരി 20
കണ്ണമംഗലം 32
കരുളായി 18
കരുവാരക്കുണ്ട് 18
കാവനൂര്‍ 20
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 25
കോഡൂര്‍ 30
കൊണ്ടോട്ടി 62
കൂട്ടിലങ്ങാടി 36
കോട്ടക്കല്‍ 26
കുറുവ 18
കുറ്റിപ്പുറം 44
കുഴിമണ്ണ 29
മക്കരപ്പറമ്പ് 24
മലപ്പുറം 237
മമ്പാട് 29
മംഗലം 07
മഞ്ചേരി 95
മങ്കട 50
മാറാക്കര 31
മാറഞ്ചേരി 17
മേലാറ്റൂര്‍ 29
മൂന്നിയൂര്‍ 46
മൂര്‍ക്കനാട് 30
മൂത്തേടം 12
മൊറയൂര്‍ 18
മുതുവല്ലൂര്‍ 35
നന്നമ്പ്ര 18
നന്നംമുക്ക് 41
നിലമ്പൂര്‍ 85
നിറമരുതൂര്‍ 08
ഒതുക്കുങ്ങല്‍ 21
ഒഴൂര്‍ 04
പള്ളിക്കല്‍ 40
പാണ്ടിക്കാട് 30
പരപ്പനങ്ങാടി 64
പറപ്പൂര്‍ 12
പെരിന്തല്‍മണ്ണ 64
പെരുമണ്ണ ക്ലാരി 09
പെരുമ്പടപ്പ് 08
പെരുവള്ളൂര്‍ 17
പൊന്മള 19
പൊന്മുണ്ടം 04
പൊന്നാനി 109
പൂക്കോട്ടൂര്‍ 18
പോരൂര്‍ 22
പോത്തുകല്ല് 29
പുലാമന്തോള്‍ 40
പുളിക്കല്‍ 52
പുല്‍പറ്റ 16
പുറത്തൂര്‍ 11
പുഴക്കാട്ടിരി 32
താനാളൂര്‍ 14
താനൂര്‍ 60
തലക്കാട് 12
തവനൂര്‍ 55
താഴേക്കോട് 21
തേഞ്ഞിപ്പലം 40
തെന്നല 06
തിരുനാവായ 36
തിരുവാലി 43
തൃക്കലങ്ങോട് 26
തൃപ്രങ്ങോട് 20
തുവ്വൂര്‍ 14
തിരൂര്‍ 73
തിരൂരങ്ങാടി 37
ഊര്‍ങ്ങാട്ടിരി 76
വളാഞ്ചേരി 51
വളവന്നൂര്‍ 15
വള്ളിക്കുന്ന് 31
വട്ടംകുളം 38
വാഴക്കാട് 102
വാഴയൂര്‍ 50
വഴിക്കടവ് 69
വെളിയങ്കോട് 16
വേങ്ങര 62
വെട്ടത്തൂര്‍ 12
വെട്ടം 12
വണ്ടൂര്‍ 83
മലപ്പുറം ജില്ലയില്‍ 5,56,403 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായി മുന്‍കീട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. ജില്ലയില്‍ ബുധനാഴ്ച വരെ 5,56,403 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,81,737 പേര്‍ക്ക് ഒന്നാം ഡോസും 74,666 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
38,310 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ മരുന്നിന്റെ ഒന്നാം ഡോസും 24,807 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 14,716 പേര്‍ക്ക് ഒന്നാം ഡോസും 13,803 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,543 പേര്‍ ആദ്യ ഘട്ട വാക്‌സിനും 11,007 പേര്‍ രണ്ടാം വാക്‌സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 3,95,168 പേര്‍ ആദ്യഘട്ട വാക്‌സിനും 25,049 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















