Latest News

പ്രസവത്തിന് ശേഷം യുവതി കൊവിഡ് ബാധിച്ച് മരിച്ചു

പ്രസവത്തിന് ശേഷം യുവതി കൊവിഡ് ബാധിച്ച് മരിച്ചു
X

പയ്യോളി: പ്രസവത്തിന് ശേഷം ഇന്നലെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു.തിക്കോടി പഞ്ചായത്ത് പത്താം വാര്‍ഡിലെ കോഴിപ്പുറത്ത് മോച്ചേരി രവീന്ദ്രന്റെ മകള്‍ അര്‍ച്ചന (27)നാണ് മരിച്ചത്. ഏപ്രില്‍ 21ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രസവിച്ച് 27ന് ഡിസ്ചാര്‍ജ് ചെയ്ത്വീട്ടിലെത്തിയതാണ്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചതിന് ശേഷം കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. റിസള്‍ട്ട് പോസിറ്റാവായതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ദര്‍ത്താവ്: ഷിബിന്‍ (കല്‍പ്പത്തൂര്‍) അമ്മ:ബീന.സഹോദരി:ആതിര.

Next Story

RELATED STORIES

Share it