Latest News

കൊടുവള്ളി മുസ്‌ലിം യതീംഖാനയുടെ ഐടിഐ ഇനി കൊവിഡ് എഫ്എല്‍ടിസി; 100 കിടക്കകള്‍ സജ്ജം

കൊടുവള്ളി മുസ്‌ലിം യതീംഖാനയുടെ ഐടിഐ ഇനി കൊവിഡ് എഫ്എല്‍ടിസി; 100 കിടക്കകള്‍ സജ്ജം
X

കോഴിക്കോട്: കൊടുവള്ളിയില്‍ 100 കൊവിഡ് രോഗികള്‍ക്കുള്ള സൗകര്യങ്ങളുമായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങി. കൊടുവള്ളി മുസ് ലിം യതീംഖാനയുടെ ഉടമസ്തതയിലുള്ള ഐടിഐ ബില്‍ഡിങ്ങിലാണ് സെന്റര്‍ സജ്ജീകരിച്ചത്. നേരത്തെ 70 കിടക്കകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് 100 കിടക്കകകളായി വര്‍ദ്ധിപ്പിച്ചത്.

ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ്' സോണുകളും, കണ്ടെയ്‌മെന്റ് സോണുകളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ വീടുകളില്‍ സ്വന്തമായി സൗകര്യമില്ലാത്തവരേയും അത്യാവശ്യചികില്‍സ ആവിശ്യമുള്ളവരേയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ആറ് അംഗങ്ങളുള്ള മെഡിക്കല്‍ സംഘത്തെ എഫ്എല്‍സിടിയില്‍ നിയോഗിക്കും. കുടുംബശ്രീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണമെത്തിച്ചു നല്‍കും.

അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് എഫ്.എല്‍.ടി.സി. ആരംഭിക്കുന്ന ഐ.ടി.ഐ. ടവര്‍ സന്ദര്‍ശിച്ചു. കൊടുവള്ളി നഗരസഭാ ചെയര്‍മാന്‍ വെളളറ അബ്ദു, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.സുഷിനി, സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ ടി.മൊയ്തീന്‍കോയ, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി.ശശി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി, സി.എച്‌സി ഹെല്‍ത്ത് വിഭാഗം ഇന്‍ചാര്‍ജ് പ്രസാദ് എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it