Latest News

സിദ്ദീഖ് കാപ്പന്റെ ജീവന്‍ സംരക്ഷിക്കണം: തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു

സിദ്ദീഖ് കാപ്പന്റെ ജീവന്‍ സംരക്ഷിക്കണം: തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു
X

തൃശൂര്‍: ഉത്തര്‍ പ്രദേശ് പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജീവന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു. പ്രസ് ക്ലബ്ബിന് മുന്‍പില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് കെ പ്രഭാത് ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി രഞ്ജിത് ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി വിനീത സ്വാഗതവും മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി ബി പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it