Latest News

കൊവിഡ് പ്രതിരോധം ; തൃശൂര്‍ ജില്ലയില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും

കൊവിഡ് പ്രതിരോധം ;  തൃശൂര്‍ ജില്ലയില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും
X

തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ല. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും. കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ പഞ്ചായത്തിലും കോവിഡ് പോസിറ്റീവായവരെ താമസിപ്പിക്കുന്നതിന് വേണ്ടി സജ്ജമാക്കുന്ന ചെറു കേന്ദ്രങ്ങളാണ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍.

കൊവിഡ് പോസിറ്റീവായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത വീടുകളില്‍ റൂം ഐസൊലേഷന് ആവശ്യമായ സൗകര്യമില്ലാത്തവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായാണ് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. 20 മുതല്‍ 30 വരെയുള്ള ആളുകള്‍ക്ക് ഇവിടെ താമസ സൗകര്യമൊരുക്കും.

50 ശതമാനത്തില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ശരിയായി മാസ്‌ക് ധരിക്കുന്നതിന്റെയും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത സംബന്ധിക്കുന്ന സന്ദേശങ്ങള്‍ കൂടുതലായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കും.

അതിരപ്പിള്ളി െ്രെടബല്‍ മേഖലയില്‍ കൊവിഡ് പോസിറ്റീവ് നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെയും മറ്റ് ബന്ധപ്പെട്ട അധികൃതരെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരും. ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, ഡി എം ഒ കെ ജെ റീന, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it