- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ ഇന്ന് 1,945 പേര്‍ക്ക് കൊവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്ക് കൂടിയാണ് ചൊവ്വാഴ്ച മാത്രം ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ജില്ലയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. 2021 ഒക്ടോബര്‍ 18 ന് 1,677 പേര്‍ രോഗബാധിതരായ ശേഷം ഇത്രയധികം പേര്‍ ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രോഗബാധിതരായവരില്‍ 1,818 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രോഗ വ്യാപനത്തിന്റെ സാധ്യത ചെറുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ചൊവ്വാഴ്ച രോഗബാധിതരായവരില്‍ 52 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 65 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതിനിടെ ജില്ലയില്‍ 159 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,701 ആയി. ജില്ലയിലിപ്പോള്‍ 26,748 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11,069 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 317 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 187 പേരും 163 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 633 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു
എ.ആര്‍ നഗര്‍ 23
ആലങ്കോട് 16
ആലിപ്പറമ്പ് 11
അമരമ്പലം 14
ആനക്കയം 14
അങ്ങാടിപ്പുറം 23
അരീക്കോട് 12
ആതവനാട് 10
ഊരകം 19
ചാലിയാര്‍ 45
ചീക്കോട് 02
ചേലേമ്പ്ര 13
ചെറിയമുണ്ടം 07
ചെറുകാവ് 07
ചോക്കാട് 34
ചുങ്കത്തറ 23
എടക്കര 06
എടപ്പറ്റ 17
എടപ്പാള്‍ 39
എടരിക്കോട് 03
എടവണ്ണ 27
എടയൂര്‍ 26
ഏലംകുളം 14
ഇരിമ്പിളിയം 36
കാലടി 18
കാളികാവ് 27
കല്‍പകഞ്ചേരി 06
കണ്ണമംഗലം 15
കരുളായി 22
കരുവാരക്കുണ്ട് 11
കാവനൂര്‍ 07
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 27
കോഡൂര്‍ 09
കൊണ്ടോട്ടി 25
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 13
കുറുവ 20
കുറ്റിപ്പുറം 20
കുഴിമണ്ണ 05
മക്കരപ്പറമ്പ് 02
മലപ്പുറം 100
മമ്പാട് 04
മംഗലം 17
മഞ്ചേരി 68
മങ്കട 04
മാറാക്കര 13
മാറഞ്ചേരി 28
മേലാറ്റൂര്‍ 13
മൂന്നിയൂര്‍ 09
മൂര്‍ക്കനാട് 09
മൂത്തേടം 04
മൊറയൂര്‍ 42
മുതുവല്ലൂര്‍ 06
നന്നമ്പ്ര 30
നന്നംമുക്ക് 09
നിലമ്പൂര്‍ 22
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 07
പള്ളിക്കല്‍ 25
പാണ്ടിക്കാട് 15
പരപ്പനങ്ങാടി 04
പറപ്പൂര്‍ 26
പെരിന്തല്‍മണ്ണ 37
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 25
പെരുവള്ളൂര്‍ 17
പൊന്മള 25
പൊന്ുണ്ടം 02
പൊന്നാനി 19
പൂക്കോട്ടൂര്‍ 14
പോരൂര്‍ 24
പോത്തുകല്ല് 27
പുലാമന്തോള്‍ 12
പുളിക്കല്‍ 10
പുല്‍പറ്റ 58
പുറത്തൂര്‍ 22
പുഴക്കാട്ടിരി 03
താനാളൂര്‍ 16
താനൂര്‍ 35
തലക്കാട് 07
തവനൂര്‍ 23
താഴേക്കോട് 07
തേഞ്ഞിപ്പലം 09
തെന്നല 04
തിരുനാവായ 28
തിരുവാലി 12
തൃപ്രങ്ങോട് 41
തൃപ്രങ്ങോട് 10
തുവ്വൂര്‍ 03
തിരൂര്‍ 25
തിരൂരങ്ങാടി 10
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 03
വളവന്നൂര്‍ 14
വള്ളിക്കുന്ന് 04
വട്ടംകുളം 36
വാഴക്കാട് 20
വാഴയൂര്‍ 10
വഴിക്കടവ് 20
വെളിയങ്കോട് 19
വേങ്ങര 45
വെട്ടത്തൂര്‍ 04
വെട്ടം 18
വണ്ടൂര്‍ 69.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















