Latest News

ചാലിയം അഴിമുഖത്ത് നങ്കൂരമിട്ട തോണിയിലെ എന്‍ജിന്‍ മോഷണം പോയി

ചാലിയം അഴിമുഖത്ത് നങ്കൂരമിട്ട തോണിയിലെ എന്‍ജിന്‍ മോഷണം പോയി
X

പരപ്പനങ്ങാടി: ചാലിയം അഴിമുഖത്ത് നങ്കൂരമിട്ട മത്സ്യബന്ധന തോണിയില്‍നിന്ന് ഔട്ട്ബോര്‍ഡ് എന്‍ജിന്‍ മോഷ്ടിച്ചതായി പരാതി. പരപ്പനങ്ങാടി സദ്ദാംബീച്ചിലെ അഹ്‌സന്‍ ഫൈബര്‍ വള്ളത്തിന്റെകരിയര്‍ തോണിയില്‍ നിന്നാണ് 25 എച്ച്പി കുതിരശക്തിയുള്ള സുസുകി എന്‍ജിന്‍ മോഷണം പോയത്. രണ്ട് ലക്ഷം രൂപ വിലവരും.

മത്സ്യബന്ധനത്തിനുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ്തോണി നങ്കൂരമിട്ടത്. കഴിഞ്ഞ ദിവസം രാവിലെ മത്സ്യബന്ധനത്തിനായി പോകാനൊരുങ്ങുമ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടനെ ബേപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പും ചാലിയത്ത് നിന്ന് എന്‍ജിന്‍ മോഷണം പോയിട്ടുണ്ട്.

നേരത്തെ പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഭാഗങ്ങളിലുംതാനൂരിലും ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ട്.ഈ മോഷണത്തിലെമുഖ്യപ്രതിയെ മാസങ്ങള്‍ക്ക് മുമ്പ് താനൂരില്‍ നിന്ന് പോലിസ് പിടികൂടുകയും ഈ പ്രതിയുടെ മൊഴിയില്‍ നിന്ന് ചാലിയത്തും ഒട്ടുമ്പുറത്തുമുള്ള എന്‍ജിന്‍ മോഷ്ടാക്കളെസംബന്ധിച്ച് പോലിസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇവരെ കുറിച്ച് പോലിസ് പിന്നീട് അന്വേഷണം നടത്തിയിട്ടില്ലെന്നും ഇവരില്‍ അന്വേഷണം നടത്തിയാല്‍ പ്രതിയെ കണ്ടെത്താനാവുമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Next Story

RELATED STORIES

Share it