- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ഭീതി: മയ്യിത്ത് പരിപാലനത്തിന് തുണയായി എന്‍ഡബ്ല്യൂഎഫ് വോളന്റിയര്‍മാര്‍

ബാലുശ്ശേരി: മക്കളില്ലാത്ത വയോധികയുടെ മയ്യിത്ത് പരിപാലനത്തിന് സന്നദ്ധരായി എന്‍ഡബ്ല്യഎഫ് വോളന്റിയര്‍മാര്‍. കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് മഹല്ലില്‍ താമസിക്കുന്ന തൈക്കയില്‍ താഴനാവന്‍ പറമ്പത്ത് കുഞ്ഞിപ്പര്യേയി ഹാജിയുടെ ഭാര്യ ഉമ്മയ്യ (70) ആണ് ക്വാറന്റൈനില്‍ കഴിയവെ മരണമടഞ്ഞത്. മക്കള്‍ ഇല്ലാത്ത ദമ്പതികള്‍ തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. രാവിലെ 10 മണിയോടെ മരണപ്പെട്ട ഇവരെ
കൊവിഡ് ഭീതി മൂലം വൈകന്നേരം മൂന്ന് മണി ആയിട്ടും മയ്യത്ത് പരിപാലനത്തിന് സന്നദ്ധരായ പരിചയസമ്പന്നരായ ആരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് എന്‍ഡബ്ല്യുഎഫ് പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വന്നത്.
താമരശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് ഷബ്‌ന നാസറിന്റെ നേതൃത്വത്തില്‍ ഫിദ സഫീര്‍ കോട്ടൂര്‍, ജാസ്മിന്‍ ബഷീര്‍, നജ്മ മുഹ്‌സിന്‍, സുലൈഖ മുഹമ്മദ് എന്നിവര്‍ മയ്യിത്ത് പരിപാലന കര്‍മങ്ങള്‍ നടത്തി ബാലുശ്ശേരി മണ്ഡലം വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍ സവാദ് പി കെയുടെ നേതൃത്വത്തില്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പൂനത്ത് ഖബര്‍സ്ഥാനില്‍ കബറടക്കി. എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് പി ടി റാഷിദ്, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി ശംസുദ്ദീന്‍ പുനത്ത്, ബാലുശ്ശേരി മണ്ഡലം ദുരന്തനിവാരണ സേന ക്യാപ്റ്റന്‍ സഫീര്‍ കോട്ടൂര്‍, റംഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















