Latest News

വയനാട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി. 28191 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1399 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1250 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികള്‍ 21 പേര്‍, കോട്ടത്തറ 11 പേര്‍, എടവക, മേപ്പാടി 10 പേര്‍ വീതം, നൂല്‍പ്പുഴ ഒമ്പത് പേര്‍, നെന്മേനി, വൈത്തിരി 8 പേര്‍ വീതം, കല്‍പ്പറ്റ 7 പേര്‍, അമ്പലവയല്‍, മാനന്തവാടി 6 പേര്‍ വീതം, മീനങ്ങാടി, വെള്ളമുണ്ട അഞ്ചു പേര്‍ വീതം, പൂതാടി മൂന്നു പേര്‍, കണിയാമ്പറ്റ, പുല്‍പ്പള്ളി, പൊഴുതന , തവിഞ്ഞാല്‍ രണ്ടു പേര്‍ വീതം, തരിയോട്, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

കര്‍ണാടകയില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശികളായ 3 പേരും, മാനന്തവാടി, കല്‍പ്പറ്റ, വെങ്ങപ്പള്ളി, മുട്ടില്‍, പനമരം, ബത്തേരി സ്വദേശികളായ ഓരോരുത്തരും, മുംബൈയില്‍ നിന്നു വന്ന കോട്ടത്തറ സ്വദേശി, രാജസ്ഥാനില്‍ നിന്ന് വന്ന പൂതാടി സ്വദേശി, ഡല്‍ഹിയില്‍ നിന്ന് വന്ന തൊണ്ടര്‍നാട് സ്വദേശി, ബഹ്‌റൈനില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി രോഗ ബാധിതരായത്.

17 പേര്‍ക്ക് രോഗമുക്തി

പൊഴുതന, നെന്മേനി സ്വദേശികളായ 3 പേര്‍ വീതം, പൂതാടി, ബത്തേരി, മേപ്പാടി 2 പേര്‍ വീതം, മാനന്തവാടി, കണിയാമ്പറ്റ, പനമരം, പുല്‍പ്പള്ളി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

557 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 557 പേരാണ്. 49 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5083 പേര്‍. ഇന്ന് പുതുതായി 20 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 577 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 323317 സാമ്പിളുകളില്‍ 322789 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 292932 നെഗറ്റീവും 29857 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it