Latest News

കൊവിഡ് പ്രതിരോധം: കോഴിക്കോട് ജില്ലയിലെ വാഹനം ഹാജരാക്കണം

കൊവിഡ് പ്രതിരോധം:  കോഴിക്കോട് ജില്ലയിലെ വാഹനം ഹാജരാക്കണം
X

കോഴിക്കോട്: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കായി ജില്ലയിലെ സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ ബാങ്കുകളിലേയും വാഹനങ്ങള്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റില്‍ ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് രോഗവ്യാപനം ശക്തമാവുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ഉപയോഗത്തിനായി വാഹനങ്ങള്‍ റിപോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനിയും വാഹനം റിപ്പോര്‍ട്ട് ചെയ്യാത്ത ഓഫീസ് അധികാരികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it