Latest News

സി കെ ഇബ്‌റാഹീം മാസ്റ്റര്‍ നിര്യാതനായി

സി കെ ഇബ്‌റാഹീം മാസ്റ്റര്‍ നിര്യാതനായി
X

മലപ്പുറം: പെരിങ്ങാടി അല്‍ ഫലാഹ് സ്ഥാപനങ്ങളുടെ മുന്‍ വൈസ് ചെയര്‍മാനും പാറക്കണ്ടി മാപ്പിള എല്‍ പി സ്‌കൂള്‍ മാനേജരും ജമാഅത്തെ ഇസ്‌ലാമി അംഗവുമായ സി കെ ഇബ്‌റാഹീം മാസ്റ്റര്‍ (95) നിര്യാതനായി. കവിയൂര്‍ പാറമ്മല്‍ പള്ളി കമ്മറ്റിയുടെ ദീര്‍ഘകാല പ്രസിഡന്റും ഒളവിലം യത്തീം ഖാന കമ്മറ്റി മെമ്പറും ആണ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ഡോ ആര്‍. യൂസുഫിന്റെ പിതാവാണ്.

ഭാര്യമാര്‍: പരേതയായ ബിയ്യാത്തു, വി വി സൈനബ. മക്കള്‍: സി കെ ജമീല, സി കെ റഫീഖ്, സി കെ സൈനബ, ബി കെ ഇസ്മാഈല്‍ (എറണാകുളം), ആര്‍ റഷീദ് (കൈ താങ്ങ് , പെരിങ്ങാടി), ആര്‍ നസീമ (ജമാ അത്തെ ഇസ്‌ലാമി കോഴിക്കാട് ജില്ല വനിതാ സമിതി അംഗം) ആര്‍ സാബിറ (ഷാര്‍ജ ), പരേതനായ ബഷീര്‍. മരുമക്കള്‍ : വി കെ ഫാഹിദ , എ പി ശബാനി (വെല്‍ഫയര്‍ പാര്‍ട്ടി ന്യൂ മാഹി പഞ്ചാ ത്ത് വൈസ് പ്രസിഡന്റ്), പി ടി അസ്‌ലം (പര്‍വീന്‍ പര്‍ദ കോഴിക്കോട്), ഒ വി സാജിദ (നെസ്റ്റ് പബ്ലിക് സ്‌കൂള്‍ രാമനാട്ടുകര ), വി റംല (പാറക്കണ്ടി മാപ്പിള എല്‍പി സ്‌ക്കൂള്‍), വി പി സമീറ, പരേതരായ എഞ്ചിനീയര്‍ വി വി മൊയ്തു, സി പി അഹ്മദ്.

2 മണി മുതല്‍ 3 മണി വരെ അല്‍ ഫലാഹ് ഗ്രൗണ്ടില്‍ മയ്യിത്ത് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. വൈകീട്ട് മൂന്നിന് മയ്യിത്ത് നമസ്‌കാരവും ശേഷം പെരിങാടി ജുമുഅത്ത് പള്ളിയില്‍ ഖബറടക്കവും.

Next Story

RELATED STORIES

Share it