Latest News

ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍

ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍
X

കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി സ്വപ്‌നയെയാണ് ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ 10.15 ഓടെയാണ് സഹപ്രവര്‍ത്തകര്‍ സ്വന്തം കാബിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

രാവിലെ പതിവുപോലെ ബാങ്കിലേക്ക് ജോലിക്കായി എത്തിയ സ്വപ്‌ന കാബിനുള്ളില്‍ കയറി ക്യാബിന്‍ അകത്തു നിന്ന് അടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും സ്വപ്നയെ പുറത്തേക്ക് കാണാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ ക്യാബിന്റെ വാതില്‍ തള്ളി തുറന്നു നോക്കിയപ്പോള്‍ കാബിനുള്ളിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് സ്വപ്നയെ കണ്ടത്.

തൃശൂര്‍ സ്വദേശിയായ സ്വപ്‌ന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടിയില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Next Story

RELATED STORIES

Share it