മൈത്രി അസോസിയേഷന് പുതിയ ഭാരവാഹികള്‍

മനാമ: തെക്കന്‍ കേരളത്തിലെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മൈത്രി സോഷ്യല്‍ അസോസിയേഷന്റെ 2021 ലെ പ്രവര്‍ത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് മഞ്ഞപ്പാറ (പ്രസിഡന്റ്), സക്കീര്‍ഹുസൈന്‍ (ജന. സെക്രട്ടറി), അബ്ദുല്‍ വഹാബ് (വൈ. പ്രസിഡന്റ്), ഷറഫുദ്ധീന്‍ അസീസ് (ജോ. സെക്രട്ടറി), അനസ് കരുനാഗപ്പള്ളി (ട്രഷറര്‍), ഷാജഹാന്‍ (അസി. ട്രഷറര്‍) എന്നിവരെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട, സിബിന്‍ സലിം, അബ്ദുല്‍ബാരി, സുനില്‍ ബാബു, നൗഷാദ് അടൂര്‍, ഷിജു ഏഴംകുളം, ഷിനു ടി. സാഹിബ്, ഷംനാദ്, അന്‍വര്‍ ശൂരനാട്, ഫാറൂഖ് സളഷ, റജബുദ്ദീന്‍, റിയാസ് വിഴിഞ്ഞം, ശിഹാബ് അലി, അനസ് കായംകുളം, സത്താര്‍ എരുമേലി, സലിം തയ്യില്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നാമനിര്‍ദേശം ചെയ്തു. സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം, സഈദ് റമദാന്‍ നദ്‌വി,
നിസാര്‍ സഖാഫി, റഹീം ഇടക്കുളങ്ങര, ഷെരീഫ് ബംഗ്ലാവില്‍ എന്നിവരെ രക്ഷാധികാരികളായും ചീഫ് കോഓര്‍ഡിനേറ്ററായി നവാസ് കുണ്ടറയെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് സിബിന്‍ സലീമിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി. അബ്ദുല്‍ബാരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സുനില്‍ ബാബു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കൊറോണ ഉയര്‍ത്തിയ പ്രതികൂല സാഹചര്യത്തിലും അനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സഈദ് റമദാന്‍ നദ്‌വി, സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു. വരണാധികാരിയായ നിസാര്‍ കൊല്ലത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി. ജോയിന്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ശരീഫ് ബംഗ്‌ളാവ് നന്ദിയും പറഞ്ഞു.