Latest News

ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
X

കോഴിക്കോട്: പയ്യോളി ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വടകര അറക്കിലാട് മക്കെട്ടേരി മീത്തല്‍ പി വി ഹൗസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ ( 18) ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു.

കുന്നത്ത് പാറക്ക് സമീപമാണ് മുങ്ങിപ്പോയത്. വടകര എയര്‍ കൊണ്ട്‌സ് ഐടിഐയിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥിയാണ്. ഉമ്മ: ജുവൈരിയ. സഹോദരന്‍: ഇസ്മയില്‍.

Next Story

RELATED STORIES

Share it