Latest News

ബിജെപിയില്‍ വിമത ശല്യം; എറണാകുളം ജില്ലയില്‍ 15 പേരെ പുറത്താക്കി

ബിജെപിയില്‍ വിമത ശല്യം; എറണാകുളം ജില്ലയില്‍ 15 പേരെ പുറത്താക്കി
X

കൊച്ചി: വിമത ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേ വ്യാപക നടപടി. തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കുമെതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്. നാലു നിയോജകമണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

പറവൂര്‍, തൃപ്പൂണിത്തുറ, പിറവം, വൈപ്പിന്‍ എന്നീ നിയോജക മണ്ഡലങ്ങളിലാണിത്. ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേര്‍ന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ കഴിഞ്ഞ ദിവസം കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it