Latest News

പൊയ്യയില്‍ വീടിനു നേരെ ആക്രമണം

പൊയ്യയില്‍ വീടിനു നേരെ ആക്രമണം
X

മാള: പൊയ്യയില്‍ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പൊയ്യ ചെന്തുരുത്തി അറക്കപറമ്പില്‍ മനോജിന്റെ വീടിന്റെ ജനല്‍ ചില്ലുകളാണ് അക്രമികള്‍ നശിപ്പിച്ചത്. വീടിന്റെ പുറകു വശത്തെ ഗ്രില്‍ തുറന്ന നിലയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ് അരക്ക് കീഴെ തളര്‍ന്ന ആളാണ് മനോജ്. ഇയാളും അമ്മയും ഭാര്യയും മൂന്ന് കുട്ടികളുമാണ് വീട്ടില്‍ താമസം. പൊട്ടിയ ജനല്‍ ചില്ലുകള്‍ ഉറങ്ങി കിടന്നിരുന്ന കുട്ടികളുടെ ദേഹത്തേക്കാണ് വീണത്. പൊയ്യ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ സൗമ്യ രഞ്ജിത്തിന്റെ ഭര്‍തൃ സഹോദരനാണ് മനോജ്. മാള പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it