കൊവിഡ് 19 വാക്‌സിനേഷന്‍; ഗുരുവായൂരില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

ഗുരുവായൂര്‍: ജനുവരി 16ന് ആരംഭിക്കുന്ന കൊവിഡ് 19 വാക്‌സിനേഷന്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഗുരുവായൂര്‍ നഗരസഭയില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 16 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ടാസ്‌ക് ഫോഴ്‌സ്‌ന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ പൊലീസ് ഫയര്‍ ഫോഴ്‌സ് സേനകള്‍, സിവില്‍ ഡിഫെന്‍സ് തുടങ്ങിയവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ള പൗരന്‍മാര്‍, 50 വയസ്സിന് താഴെയുള്ള ശാരീരിക പ്രതിരോധ ശേഷി കുറവുള്ള അവശതയനുഭവിക്കുന്നവര്‍ എന്നിവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കുക.
നഗരസഭ കെ ദാമോദരന്‍ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, കടപ്പുറം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ കെ ഹുസൈന്‍, ഡോ. ജോസ് ടി ജേക്കബ്ബ്, ഗുരുവായൂര്‍ ദേവസ്വം, പോലീസ്, ആരോഗ്യം, റവന്യു, പട്ടികജാതി വികസനം തുടങ്ങിയ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
RELATED STORIES
മാരുതി സുസുക്കിയുടെ ആള്‍ട്ടോ കെ 10 വിപണിയില്‍; സവിശേഷതകള്‍ ഇങ്ങനെ..
18 Aug 2022 3:18 PM GMT'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTസ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട്...
18 Aug 2022 12:25 PM GMTബലാത്സംഗക്കേസ്: ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ...
18 Aug 2022 10:02 AM GMTകാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
17 Aug 2022 11:53 AM GMTഗഡ്കരിയും ചൗഹാനും പുറത്ത്, യെദിയൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി...
17 Aug 2022 9:58 AM GMT