തിയ്യറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി എന്‍സിസി കേഡറ്റുകളുടെ ബോധവത്കരണം

തൃശൂര്‍: കൊവിഡ് വ്യാപന ഭീതിയില്‍ നിന്നും കേരളം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ തീയറ്ററുകളില്‍ ബോധവത്കരണവുമായി എന്‍സിസി കേഡറ്റുകള്‍. തൃശൂര്‍ സെവന്‍ കേരള ഗേള്‍സ് എന്‍ സി സി ബറ്റാലിയന്റെയും തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ തീയേറ്ററുകളില്‍ ഇന്ന് ബോധവത്കരണം നടത്തും.
സാമൂഹിക അകലം പാലിക്കാനും വ്യക്തി ശുചിത്വം പാലിക്കാനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, പ്ലക്കാര്‍ഡുകള്‍, ബോധവത്കരണ സന്ദേശങ്ങള്‍ എന്നിവ തിയേറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കും. ജനുവരി 13ന് രാവിലെ 9 മണി, 12 മണി ഷോകള്‍ക്ക് മുന്‍പ് തീയറ്ററുകളില്‍ എന്‍ സി സി കേഡറ്റുകള്‍ ബോധവത്കരണത്തിനായി അണിനിരക്കും. സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്‍ കമന്റിങ് ഓഫീസര്‍ കേണല്‍ ജോസഫ് ആന്റണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന, ഇന്‍സ്ട്രക്ടര്‍ മഞ്ജു മോഹന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോധവത്കരണം.
RELATED STORIES
സര്‍വകലാശാല അധ്യാപക നിയമനം സിപിഎമ്മിന് തീറെഴുതികൊടുക്കുന്നു; നിയമനം...
17 Aug 2022 8:05 AM GMTഅജ്മാന് കേരള പ്രവാസി ഫോറം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
17 Aug 2022 8:02 AM GMTസ്ത്രീകള്‍ക്കെതിരായ ഹീനമായ അതിക്രമങ്ങളെ കോടതി സാധൂകരിക്കുന്നത്...
17 Aug 2022 7:51 AM GMTടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച...
17 Aug 2022 7:43 AM GMTഅദാനി പോര്‍ട്ട് ഉപരോധം രണ്ടാം ദിവസത്തിലേയ്ക്ക്; മല്‍സ്യത്തൊഴിലാളികളെ...
17 Aug 2022 7:36 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMT