ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ മദ്റസ അധ്യാപകരെ ഉള്‍പ്പെടുത്തണം

കോഴിക്കോട്: ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കേരള മദ്റസ അധ്യാപക ക്ഷേമനിധി അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന് മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്. ചെയര്മാന് എംപി അബ്ദുല്‍ ഗഫൂറിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. മദ്റസ അധ്യാപക ക്ഷേമനിധി ബേര്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ എടപ്പാള്‍, കൊല്ലം ജില്ലയിലെ ചിന്നക്കട എന്നിവിടങ്ങളില്‍ റിജണല്‍ ഓഫിസ് ആരംഭിക്കും. ക്ഷേമനിധി അംഗത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ അംഗത്വ ക്യാംപുകള്‍ തുറക്കുമെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. 2020 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 50 പേര്‍ക്കു കൂടി പെന്ഷന് നല്‍കും. 44 അധ്യാപകര്‍ക്ക് വിവാഹ ധനസഹായവും 36 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡുകളും നല്കാന് യോഗം തീരുമാനിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് വഴിയുള്ള ഭവനവായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് പിഴ പലിശ ഒഴിവാക്കിയതായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയരക്റ്റര് ഡോ.എ.ബി മൊയ്തീന് കുട്ടി അറിയിച്ചു. ഈ വര്‍ഷം 150 പേര്‍ക്ക് പുതുതായി ഭവന വായ്പ നല്‍കും ഇതിനായുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞടുത്ത 200 മദ്റസ അധ്യാപകര്‍ക്ക് ജനുവരി 26ന് ഓറിയന്റേൃഷന് ക്യാംപ് സംഘടിപ്പിക്കും.
യോഗത്തില്‍ മുന്‍ എംഎല്‍എ എഎം യൂസഫ്, നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ എ ശ്രീലത, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എം മുഹമ്മദ് ഹനീഫ, മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ ഹാരിസ് ബാഫഖി തങ്ങള്‍, ഹാജി പി കെ മുഹമ്മദ്, ഇ യാക്കൂബ് ഫൈസി, സിദ്ധിഖ് മൗലവി അയിലക്കാട്, എ കമറുദ്ദീന് മൗലവി, ഫൈസല്‍ തറമ്മല്‍, ഒപിഐ കോയ, ഒ ഒ ഷംസു, സഫിയ ടീച്ചര്‍ പാലത്ത,് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഹമീദ്് പി എം എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും തുല്ല്യനീതി ...
11 Aug 2022 2:24 PM GMTകോട്ടയത്ത് 50 പവന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകൻ...
11 Aug 2022 2:18 PM GMTവന്യജീവി ആക്രമണം: അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി
11 Aug 2022 1:57 PM GMTകൂട്ടബലാല്‍സംഗവും മോഷണവും; തമിഴ്നാട്ടില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു
11 Aug 2022 1:49 PM GMTകക്കയം ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി
11 Aug 2022 1:43 PM GMTദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസ്; ലോകായുക്ത വിധി വേഗത്തിലാക്കാന്‍...
11 Aug 2022 1:39 PM GMT