Latest News

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വ്യവസായ ഭദ്രത പാക്കേജ്

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍   വ്യവസായ ഭദ്രത പാക്കേജ്
X

തൃശൂര്‍: കൊവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ബാങ്ക് വായ്പയില്‍ പലിശ സബ്‌സിഡി നല്‍കുന്നു.

വ്യവസായ വകുപ്പാണ് വ്യവസായ ഭദ്രത പാക്കേജ് എന്നപേരില്‍ പദ്ധതി നടപ്പാക്കുന്നത്.

വ്യവസായ ഭദ്രത പദ്ധതിപ്രകാരം 2020 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ ബാങ്കില്‍ നിന്നെടുത്തിട്ടുള്ള അധിക പ്രവര്‍ത്തന മൂലധന വായ്പക്കോ അധിക ടെം ലോണിനോ ആണ് പലിശ സബ്‌സിഡി ലഭിക്കുന്നത്.

ഇത്തരം വായ്പകള്‍ ലഭിച്ചിട്ടുള്ള ഉത്പാദന മേഖലയിലോ ജോബ് വര്‍ക്ക്/സര്‍വീസ് മേഖലയിലോ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ യൂനിറ്റുകള്‍ക്ക് ആറുമാസത്തെ പലിശയുടെ 50% പലിശ സബ്‌സിഡിയായി ലഭിക്കും. ഒരു വായ്ക്ക് പരമാവധി 30000 രൂപയാണ് സബ്‌സിഡി.

ടെം ലോണ്‍ & വര്‍ക്കിങ് ക്യാപിറ്റല്‍ ലോണ്‍ എന്നിവ എടുത്തിട്ടുള്ള യൂനിറ്റിന് പരമാവധി അറുപതിനായിരം രൂപ ഈ പദ്ധതിയിന്‍ കീഴില്‍ ലഭിക്കും. ഇത്തരം യൂണിറ്റുകള്‍ 2020 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 15 വരെ പ്രവര്‍ത്തിച്ചിട്ടുള്ള യൂണിറ്റുകള്‍ ആയിരിക്കണം.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം ഇസിഎല്‍ജിഎസ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉല്‍പാദന/സര്‍വീസ് മേഖലയിലെ എംഎസ്എംഇ യൂനിറ്റുകള്‍ക്കും ഈ പലിശ സബ്‌സിഡിയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

വ്യവസായ വകുപ്പിന്റെ വെബ്‌സൈറ്റ് ആയ www.industry.kerala.gov.in വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫിസുകള്‍, ബ്ലോക്ക് /മുന്‍സിപ്പാലിറ്റി വ്യവസായ വികസന ഓഫിസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നീ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it