Latest News

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: മാനാഞ്ചിറയില്‍ നൂറോളം ചിത്രകാരന്‍മാരുടെ പ്രതിരോധവര

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: മാനാഞ്ചിറയില്‍  നൂറോളം  ചിത്രകാരന്‍മാരുടെ പ്രതിരോധവര
X

കോഴിക്കോട്: വിവാദ കര്‍ഷക നിയമത്തിനെതിരെ ശക്തമായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് കലാകാരന്‍മാരുടെയും സഹൃദയരുടെയും പ്രതിഷേധ കൂട്ടായ്മ. കൈ കൊട്ടിയും കവിത ചൊല്ലിയും ചിത്രം വരച്ചും നാടകം കളിച്ചും വെള്ളിയാഴ്ച മാനാഞ്ചിറയിലും പരിസരത്തുമാണ് കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരെ കലാപ്രതിരോധമൊരുക്കുന്നത്.

രാവിലെ 11 മണി മുതല്‍ 'ധര്‍ത്തീചിത്ര്' എന്ന പേരില്‍ മാനാഞ്ചിറക്ക് ചുറ്റും 150 മീറ്റര്‍ കാന്‍വാസില്‍ 100 ഓളം ചിത്രകാരന്‍മാര്‍ പ്രധിരോധ ചിത്രം തീര്‍ക്കും. കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 മണിക്ക് ആര്‍ട്ട് ഗാലറി പരിസരത്ത് 'കവിതയും പറച്ചിലും' കല്‍പ്പറ്റ നാരായണനും 4 മണിക്ക് നാടക പ്രവര്‍ത്തകരുടെ 'നടനജ്വാല' എ ശന്തകുമാറും ഉദ്ഘാടനം ചെയ്യും. കുഞ്ഞന്‍ ചേളന്നൂര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടും സമരഭൂമിയില്‍ നിന്ന് നേര്‍ക്കാഴ്ചയുമായി ബിച്ചു ചെറുവാടിയുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. വൈകുന്നേരം 5 മണിക്ക് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമാപന പരിപാടിയില്‍ ബൈജു ആവള അവതരിപ്പിക്കുന്ന വിത്തുവിതക്കുന്ന വര്‍ത്തമാനങ്ങളുടെ ചൊല്ലരങ്ങ് നടക്കും.

Next Story

RELATED STORIES

Share it