Latest News

കടലാമകളുടെ വംശനാശം; മുന്നറിയിപ്പുമായി വനം വകുപ്പ്

കടലാമകളുടെ വംശനാശം; മുന്നറിയിപ്പുമായി വനം വകുപ്പ്
X

തൃശൂര്‍: ആവാസവ്യവസ്ഥ സംരക്ഷിച്ചില്ലെങ്കില്‍ കടലാമകളുടെ വംശനാശം സംഭവിക്കുമെന്ന് അസിസ്റ്റന്റ് ഫോസ്റ്റ് കണ്‍സര്‍വേറ്റര്‍ പി എം പ്രഭു പറഞ്ഞു. കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കടലാമ മുട്ടകള്‍ സംരക്ഷിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ബോധവല്‍ക്കരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടിലെ വന്യ ജീവികളെ സംരക്ഷിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് കടലിലെ ആവാസവ്യവസ്ഥയില്‍ കടലാമയെ സംരക്ഷിച്ചു വരുന്നതെന്ന്. ഇവ മുട്ടയിടുന്ന കടല്‍ത്തീരത്തെ ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

കേരള വനം വന്യജീവി വകുപ്പിന് കീഴിലെ സാമൂഹ്യവല്‍ക്കരണ വിഭാഗം തൃശൂര്‍ ഡിവിഷനാണ് കടലാമകളുടെ സംരക്ഷണത്തിനായി ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.

കടലാമകള്‍ മുട്ടയിടുന്ന പ്രത്യേക തീരങ്ങളിലെ സംരക്ഷണ ജോലികള്‍ നടത്തുന്ന 40 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പഠന ക്ലാസ് വിദഗ്ധന്‍ അല്‍ബാദുഷ നയിച്ചു. എല്ലാവര്‍ഷവും കടലാമ മുട്ടകള്‍ സംരക്ഷിക്കാറുണ്ടെങ്കിലും ഈ വര്‍ഷം മുതല്‍ വനം വകുപ്പില്‍ പ്രത്യേകമായി സംരക്ഷണത്തിനായി ക്രമീകരണവും സജ്ജീകരണവും ഏര്‍പ്പെടുത്തും. ചാവക്കാട് തീരദേശ മേഖലയായ ബ്ലാങ്ങാട് ജുമാ മസ്ജിദ് മദ്രസ ഹാളില്‍ നടത്തിയ കടലാമ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസില്‍ തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗം റേഞ്ച് ഓഫീസര്‍ കെ ടി സജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it