Latest News

മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും കാമുകനും അറസ്റ്റില്‍

മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും കാമുകനും അറസ്റ്റില്‍
X

പത്തനംതിട്ട: പത്തനംതിട്ടയില്‍ മക്കളെ റോഡില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. വെട്ടിപ്പുറം സ്വദേശി ബീന, കാമുകന്‍ രതീഷ് എന്നിവരാണ് കടമനിട്ടയില്‍ നിന്ന് പിടിയിലായത്. ഒന്‍പതും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളോടായിരുന്നു അമ്മയുടെ ക്രൂരത. കഴിഞ്ഞ പതിനാലാം തിയതി മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയതാണ് ബീന.

പക്ഷെ ബന്ധു വീടിന് സമീപത്തെ റോഡില്‍ ബീന മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകന്‍ രതീഷിന് ഒപ്പം കടന്നു കളഞ്ഞു. തുടര്‍ന്ന് രാമേശ്വരം തേനി ബെംഗ്ലരൂ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴുയുമ്പോഴാണ് പോലിസിന്റെ പിടിയിലായത്.

സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികളുടെ സഞ്ചാരം. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it