Latest News

സാമ്പത്തിക സെന്‍സസ്: ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് ഡയറക്ടര്‍

സാമ്പത്തിക സെന്‍സസ്: ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് ഡയറക്ടര്‍
X

കോഴിക്കോട്: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസിനായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന സിഎസ്‌സി എന്യൂമറേറ്റര്‍മാരുടെ ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് ഡയറക്ടര്‍ അറിയിച്ചു. ഏഴാം സാമ്പത്തിക സെന്‍സസ് ഡിസംബര്‍ 31ന് സംസ്ഥാനത്ത് അവസാനിക്കും. വീടുകളിലെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കണം. സെന്‍സസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടറോടും ജില്ലാ പോലിസ് മേധാവിയോടും അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം അറിയിച്ചു. എന്യൂമറേറ്റര്‍മാരെ തടഞ്ഞുവെക്കുകയും തെറ്റിദ്ധാരണ പരത്തുന്ന വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്ത് വീടുകളില്‍ നിന്ന് വിവരങ്ങള്‍ കൊടുക്കാതിരിക്കാന്‍ പ്രചരണം നടത്തി സര്‍ക്കാരിന്റെ ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

Next Story

RELATED STORIES

Share it