Latest News

തിരുവനന്തപുരത്ത് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ചാരിറ്റി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ചാരിറ്റി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വര്‍ക്കല പാപനാശം ബീച്ചില്‍ കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘത്തിലെ കൂടുതല്‍ പേരെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രികരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ പിടിയിലായി. ഇയാള്‍ പോത്തന്‍കോട് നെയ്യനമൂലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

ആഷിഖിന്റെ വാടക വീട്ടില്‍ തെളിവെടുപ്പിന് എത്തിയ വര്‍ക്കല പോലിസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയില്‍പ്പെടുന്നു. 200 ,500 ,2000 യും കള്ളനോട്ടുകളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it