Latest News

എട്ടു മാസത്തോളമായി സൂക്ഷിച്ചുവച്ച അരി പുഴുവരിച്ചതായി പരാതി: പ്രതിഷേധവുമായി യുഡിഎഫ്

എട്ടു മാസത്തോളമായി സൂക്ഷിച്ചുവച്ച അരി പുഴുവരിച്ചതായി പരാതി: പ്രതിഷേധവുമായി യുഡിഎഫ്
X

കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്ത പറമ്പ് സാംസ്‌കാരിക നിലയത്തില്‍ എട്ടു മാസത്തോളമായി സൂക്ഷിച്ചുവച്ച അരി പുഴുവരിച്ചതായി ആരോപിച്ചും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

പ്രളയ ദുരിതബാധിതര്‍ക്കും കൊറോണ പ്രതിസന്ധി മൂലം ദുരിതത്തിലായവര്‍ക്കും വിതരണം ചെയ്യാന്‍ നല്‍കിയ അരിയാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ച തെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. നൂറിലധികം ചാക്ക് അരി നശിക്കാന്‍ ഇടയായ സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it