Latest News

നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍

നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. സിന്‍ഖു അതിര്‍ത്തിയിലെ സമരവേദിയിലാണ് കര്‍ഷകര്‍ നിരാഹാരമിരിക്കുക.അതേസമയം പ്രക്ഷോഭം പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ തടയുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും യൂനിയന്‍ നേതാവ് കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാര്‍ഷിക നിയമങ്ങളിലൂടെ ആത്മനിര്‍ഭര്‍ ഭാരതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

Next Story

RELATED STORIES

Share it