മഹാരാഷ്ട്രയില്‍ ഇന്ന് 6,406 പേര്‍ക്ക് കൊവിഡ്; ഡല്‍ഹിയില്‍ 5,475 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,406 പുതിയ കൊവിഡ് കേസുകളും 65 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,815 പേര്‍ക്ക് ഈ മണിക്കൂറില്‍ രോഗമുക്തിയുണ്ടാകുകയും ചെയ്തു. 85,963 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 118,02,365 ആയി ഉയര്‍ന്നു. 16,68,538 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 46,813 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ച ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,475 പുതിയ കൊവിഡ് കേസുകളും 91 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,937 പേര്‍ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. 38,734 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,51,262 ആയി. 5,03,717 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 8,811 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.
RELATED STORIES
കുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTവിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റക്കാര്‍ക്ക് ഗുജറാത്ത്...
15 Aug 2022 3:36 PM GMTകൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMTയുപിയില്‍ ബലാല്‍സംഗത്തിനിരയായ വിദ്യാര്‍ഥിനി നിര്‍ബന്ധിത...
15 Aug 2022 2:33 PM GMT