Latest News

സാമ്പത്തിക മാന്ദ്യം: 32,000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി

സാമ്പത്തിക മാന്ദ്യം: 32,000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി
X

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് 32,000 ത്തില്‍ അധികം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് വാള്‍ട്ട് ഡിസ്നി. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ ഒഴിവാക്കുന്നതായാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ സൂചിപിക്കുന്നത്. വാള്‍ട്ട് ഡിസ്‌നിയുടെ തീം പാര്‍ക്കുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉപഭോക്താക്കള്‍ കുറഞ്ഞതാണ് ഇത്രയധികം ജീവനക്കാരെ പിരിച്ചു വിടാന്‍ കാരണം.

സെപ്തംബറില്‍ 28,000-ല്‍ തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്, എന്നാല്‍ ഇപ്പോള്‍ വീണ്ടും പിരിച്ചുവിടല്‍ സംഖ്യ ഉയര്‍ന്നിരിക്കുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരുന്നു കമ്പനി പ്രഖ്യാപിച്ചത്. നോര്‍ത്ത് അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ പാര്‍ക്കുകള്‍ മാര്‍ച്ച് , മേയ് മാസത്തോടെ പൂര്‍ണമായും അടച്ചിരുന്നു. നിലവില്‍ ഷാങ്ഹായ്, ഫ്ളോറിഡ എന്നിവിടങ്ങളിലെ പാര്‍ക്കുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് തുറന്നിടത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. കൊവിഡ് കേസുകളുടെ രണ്ടാം തരംഗം റിപോര്‍ട്ട് ചെയ്തതോടെ ഫ്രാന്‍സ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ കഴിഞ്ഞ മാസം അവസാനം ഡിസ്നിലാന്‍ഡ് പാരീസ് വീണ്ടും അടയ്‌ക്കേണ്ടി വന്നു. എന്നാല്‍ ഷാങ്ഹായ്, ഹോങ്കോംഗ്, ടോക്കിയോ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ തീം പാര്‍ക്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകത്തിലെ രണ്ടാമത്തെ വലിയ മീഡിയ എന്റര്‍ടെന്റ്‌മെന്റ് കോര്‍പ്പറേഷനാണ് വാള്‍ട്ട് ഡിസ്‌നി കമ്പനി. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നായി മാറികഴിഞ്ഞു. പതിനൊന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും പല ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളും ഡിസ്‌നിയ്ക്ക് കീഴിലുണ്ട്. ഉപഭോക്താക്കള്‍ പഴയതുപോലെ എത്താത്തത് തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം. കമ്പനിയുടെ വരുമാനം ഇപ്പോള്‍ ക്രമേണ കുറഞ്ഞുവരുന്ന സ്ഥതിയാണുള്ളത്.

Next Story

RELATED STORIES

Share it