കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഇന്ന് 756 കേസുകള്‍; 333 അറസ്റ്റ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘനത്തിന് നാല് കേസും റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍ ഇന്ന് 5378 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവിധ ജില്ലകളിലെ കണക്ക്:
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം -252,154, 14
കൊല്ലം - 342, 16, 9
പത്തനംതിട്ട - 28, 31, 1
ആലപ്പുഴ- 28, 16, 2
കോട്ടയം - 5, 5, 0
ഇടുക്കി - 10, 2, 0
എറണാകുളം - 6, 2, 0
തൃശൂര്‍ - 28, 32, 5
പാലക്കാട് - 3, 7, 0
മലപ്പുറം - 4, 4, 3
കോഴിക്കോട് - 6, 8, 1
വയനാട് - 1, 0, 0
കണ്ണൂര്‍ - 2, 1, 0
കാസര്‍ഗോഡ് - 42, 55, 0
RELATED STORIES
കശ്മീരില്‍ സായുധാക്രമണം; ഒരാള്‍ക്ക് പരിക്ക്
15 Aug 2022 4:44 PM GMTവിവിധ പാര്‍ട്ടികളുടെ കൊടിമരത്തില്‍ ദേശീയ പതാക; മുസ് ലിംലീഗിനെതിരേ...
15 Aug 2022 4:40 PM GMTബിജെപി ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെയെന്ന് കമല്‍നാഥ്
15 Aug 2022 4:39 PM GMTസാമൂഹിക ജനാധിപത്യത്തിനു വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യസമരം തുടരണം
15 Aug 2022 3:59 PM GMTസ്വാതന്ത്ര്യസമരത്തില്‍ ഒരു നിമിഷം പോലും പങ്കെടുക്കാത്തവര്‍ക്ക്...
15 Aug 2022 3:37 PM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസില്‍ ജീവപര്യന്തം കഴിഞ്ഞ്...
15 Aug 2022 3:36 PM GMT