പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
BY APH25 Nov 2020 1:03 PM GMT

X
APH25 Nov 2020 1:03 PM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു. പിന്‍വലിക്കല്‍ ഓഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു.
പോലിസ് നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. സിപിഎം കേന്ദ്ര നേതൃത്വവും ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചരണവും തടയുന്നതിനാണ് പോലിസ് നിയമം ഭേദഗതി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു.
നിയമ ഭേദഗതി പോലിസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണെന്നായിരുന്നു ഉയര്‍ന്ന ആശങ്ക. പൊളിറ്റ് ബ്യൂറോ അംഗം നിയമ ഭേദഗതിക്കെതിരേ പരസ്യ വിമർശനവുമായി രംഗത്തുവന്നിരുന്നു.
Next Story
RELATED STORIES
'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT