ഡൽഹി വംശീയാതിക്രമം: ഡൽഹി പോലിസിന് ഹൈക്കോടതി നോട്ടിസ്

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ താഹിർ ഹുസൈന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പോലിസിന് ഹൈക്കോടതി നോട്ടീസ്. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്. അഞ്ച് ദിവസത്തിനകം കേസിന്റെ തൽസ്ഥിതി റിപോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു
ജാമ്യാപേക്ഷയിൻമേൽ ഡിസംബർ 11 ന് കോടതി കൂടുതൽ വാദം കേൾക്കും. നിയമത്തെ ദുരുപയോഗം ചെയ്ത് തന്നെ ഉപദ്രവിക്കുകയെന്ന ഏക ഉദ്ദേശ്യത്തോടെ അന്വേഷണ ഏജൻസിയും രാഷ്ട്രീയ എതിരാളികളും വ്യാജമായി പ്രതിചേർത്തതായി ജാമ്യാപേക്ഷയിൽ പറയുന്നു. താൻ ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്നും "സാഹചര്യങ്ങളുടെ ഇര" ആണെന്നും ഹരജിയിൽ പറയുന്നു.
വടക്കുകിഴക്കൻ വംശീയാതിക്രമത്തെ തുടർന്ന് താഹിർ ഹുസൈനെതിരേ 11 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസുകളിലെ നിരവധി ജാമ്യാപേക്ഷകളും വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു.
സാക്ഷികളും പ്രതികളും ഒരേ പ്രദേശത്തെ താമസക്കാരാണെന്നും ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ, സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിചാരണ കോടതി ജാമ്യപേക്ഷകൾ തള്ളിയത്.
RELATED STORIES
അടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTചിറവക്കില്‍ കണ്ടെത്തിയ പീരങ്കിയുടെ കുഴല്‍ പഴശിരാജ മ്യൂസിയത്തിലേക്ക്...
11 Aug 2022 4:49 PM GMTസഹൃദയ എന്‍ജിനീയറിംഗ് കോളജിലെ ബി ടെക് ബ്രാഞ്ചുകള്‍ക്ക് എന്‍ബിഎ അംഗീകാരം
11 Aug 2022 4:30 PM GMTവെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഫസ്ന റിജാസ്...
11 Aug 2022 4:25 PM GMTപിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും...
11 Aug 2022 4:12 PM GMT