Latest News

ഓക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 70 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്

ഓക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 70 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്
X

അസ്ട്രാസെനകയുമായി ചേർന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 70 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. അവസാനഘട്ട പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവന്നത്. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി അസ്ട്രാസെനക സഹകരിക്കുന്നുണ്ട്.

യു.കെയിലും ബ്രസീലിലുമായി 20,000 പേരിൽ വാക്സിൻ പരീക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫഡ് വാക്സിനുമായി സഹകരിക്കുന്നുണ്ട്. കോവിഷീൽഡ് എന്ന പേരിലാണ് വാക്സിൻ ഇന്ത്യയിൽ പുറത്തിറക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ പുറത്തുവന്ന ഫലം ഇന്ത്യക്കും ഏറെ നിർണായകമാണ്. ഓക്സ്ഫഡ് വാക്സിന് യു.കെയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്നുണ്ട്.

Next Story

RELATED STORIES

Share it