Latest News

തെരഞ്ഞെടുപ്പ്: അവധി ദിവസങ്ങളിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കും

തെരഞ്ഞെടുപ്പ്: അവധി ദിവസങ്ങളിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കും
X

കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കലക്ട്രേറ്റുകളിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകള്‍, വരണാധികാരികളുടെ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകള്‍ എന്നിവ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭത്തിലല്ലാതെ അവധി അനുവദിക്കില്ല.

ജില്ലാതല മോണിറ്ററിംഗ് സമിതി യോഗം

തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിംഗ് സമിതിയോഗം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ നവംബര്‍ 23 ന് രാവിലെ 11 ന് കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വേതനത്തോട് കൂടി അവധി നല്‍കാനാണ് നിര്‍ദ്ദേശം. സ്വകാര്യ

വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണം. അവധി നല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ ജീവനക്കാരന് വോട്ട് ചെയ്യാനുള്ള അനുമതി നിര്‍ബന്ധമായും നല്‍കണം.

സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനില്‍ പോയി വോട്ടു ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണം.

Next Story

RELATED STORIES

Share it