Latest News

മണ്ണാർമല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം; വിഗ്രഹം കവർന്നു

മണ്ണാർമല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം; വിഗ്രഹം കവർന്നു
X

പെരിന്തൽമണ്ണ: മണ്ണാർമല ശ്രീകൃഷ്​ണസ്വാമി ക്ഷേത്രത്തിൽ മോഷണം. ഗണപതിയുടെ കൽവിഗ്രഹം, ആംപളിഫെയർ, സ്​റ്റീരിയോ സെറ്റ്​ എന്നിവയും മൂന്ന്​ ഭണ്ഡാരങ്ങൾ കുത്തിതുറന്ന്​ പണവും കവർന്നു​. പ്രധാന ശ്രീകോവിലും പുറത്ത്​ ദേവിയുടെ പ്രതിഷ്​ഠയുള്ള ശ്രീകോവിലും തുറന്നിട്ടില്ല. ക്ഷേത്രത്തിന്റെ പിറകുവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ദേവീദേവൻമാരുടെ രണ്ടു ചിത്രങ്ങൾ ക്ഷേത്രത്തിന്​ പിറകുവശത്തെ ആൽമരച്ചുവട്ടിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. വെള്ളിയാഴ്​ച പുലർച്ചെ മേൽശാന്തി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ്​ മോഷണവിവരമറിയുന്നത്​. ഉച്ചയോടെ മലപ്പുറത്തുനിന്ന്​ ഡോഗ്​ സ്​ക്വാഡും വിരലടയാള വിദഗ്​ധരും സ്​ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലിസ്​ പ്രത്യേകസംഘത്തെ രൂപവത്​കരിച്ച്​ ​അന്വേഷണമാരംഭിച്ചു. മേലാറ്റൂർ സിഐ കെ റഫീഖി​ന്റെ നിർദേശ പ്രകാരം എസ്ഐമാരായ മത്തായി, ജോർജ്​ ജോസഫ്​ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Next Story

RELATED STORIES

Share it