Latest News

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് 2 പേർ കൂടി മരിച്ചു

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഇന്ന് 2 പേർ കൂടി മരിച്ചു
X


കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് 2 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 859ആയി. 485 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കവിഞ്ഞു 138822ആയി. 587പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കവിഞ്ഞു 130462ആയി. ആകെ 7537പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. ഇവരിൽ 94 പേർ തീവ്രപരിചരണ വിഭാഗത്തിലാണു കഴിയുന്നത്‌. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നടത്തിയ 6758 പേരടക്കം ഇത്‌ വരെയായി 1035985പേരിലാണ് ഇത്‌ വരെ സ്രവ പരിശോധന നടത്തപ്പെട്ടത്.

Next Story

RELATED STORIES

Share it