Latest News

നഷ്ട പരിഹാരം നൽകാതെ ദേശീയപാത നിർമാണോദ്ഘാടനം: പ്രദേശവാസികൾ പ്രതിഷേധിച്ചു

നഷ്ട പരിഹാരം നൽകാതെ ദേശീയപാത നിർമാണോദ്ഘാടനം: പ്രദേശവാസികൾ പ്രതിഷേധിച്ചു
X


പയ്യോളി: പുനരധിവാസമടക്കമുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാതെ ദേശീയ പാത വികസന പ്രവർത്തനം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചതിൽ കൊയിലാണ്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ സ്ത്രീകളടക്കമുള്ള ദേശീയ പാത വികസന ഇരകൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ നിരയിൽ അണിനിരന്നു.

നഷ്ട പരിഹാര വിതരണം പൂർത്തിയിക്കാതെയുള്ള ഈ ഉദ്ഘാടന മഹാമഹം ആയിരക്കണക്കിന് ഇരകളോടുള്ള അവഹേളനമാണെന്ന് കർമ്മ സമിതി താലൂക്ക് ചെയർമാൻ കെ പി എ വഹാബ് പ്രസാതാവിച്ചു.

പയ്യോളി, പെരുമാൾ പുരം,തിക്കോടി,പാലൂർ,ചെങ്ങോട്ട് കാവാ,പൂക്കാട് എന്നീ സ്ഥലങ്ങളിൽ സാത്രീകളടക്കമുള്ള ഇരകൾ പ്രതിഷേധത്തിൽ അണി നിരന്നു.

സി വി ബാല ഗോപാൽ,കെ പി എ വഹാബ്,ശശി തരിപ്പയിൽ, സലാം ഫർഹത്ത്, രവി അമ്പാടി, കുഞ്ഞബ്ദുള്ള പാലൂർ, രാചന്ദ്രൻ പൂക്കാകാട് കെ.പി റാണ പ്രതാപ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it