Latest News

പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം
X

റിയാദ്: കൊവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ രംഗത്ത്. റിയാദില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ ആവാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റ് അടിയന്തര സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ശാരീരിക അസ്വസ്ഥത അനുഭവിക്കുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയും കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് കൊറോണ ടെസ്റ്റിന് ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊടുത്തും റൂമുകളിലും ലേബര്‍ ക്യാമ്പുകളിലും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് അടിയന്തരമായി ഭക്ഷണക്കിറ്റുകള്‍ വിതരണം നടത്തിയും ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ പ്രവാസികള്‍ക്ക് കൈത്താങ്ങാവുകയാണ്.

റിയാദ്, അല്‍ഖര്‍ജ്, അല്‍ ഖസീം, ഹായില്‍, അല്‍ജൗഫ്, സക്കാക്ക തുടങ്ങി എല്ലാ പ്രധാന നഗരങ്ങളില്‍ ഫ്രറ്റേണി ഫോറം സര്‍വ്വീസുകള്‍ ലഭ്യമാണന്ന് ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ. വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it