Latest News

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു
X

താനൂര്‍: പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ് അംഗങ്ങള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. തിരൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്, താനാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

താനൂരില്‍ നടന്ന ചടങ്ങ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷ്‌റഫ്, സ്ഥിരംസമിതി അധ്യക്ഷന്‍ കെ സലാം, കൗണ്‍സിലര്‍ പി.ടി ഇല്യാസ്, താനാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി അബ്ദുറഹ്മാന്‍, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അന്‍വര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് സജീവ് എന്നിവര്‍ സംബന്ധിച്ചു.

താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ് സെക്രട്ടറി വിജയന്‍ റോയല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍, പ്രസിഡന്റ് അഫ്‌സല്‍ കെ പുരം അധ്യക്ഷനായി.

Next Story

RELATED STORIES

Share it