- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി മലപ്പുറം

മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ആദിവാസി കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി ആരംഭിച്ച പ്രത്യേക ഭക്ഷ്യോത്പന്ന കിറ്റ് വിതരണം മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. ഏപ്രില്‍ രണ്ടിന് ആരംഭിച്ച കിറ്റ് വിതരണം നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സംസ്ഥാനത്തുതന്നെ ആദിവാസികള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ആദ്യ ജില്ലയായി മലപ്പുറം മാറി. നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 5,237 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വീട്ടിലെത്തിച്ചു നല്‍കിയതെന്ന് ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. 15 കിലോ അരി, ഒരു കിലോ കടല, ഒരു കിലോ വന്‍പയര്‍, ഒരു ലിറ്റര്‍ വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളടങ്ങിയ 1,000 രൂപയുടെ കിറ്റാണ് എത്തിച്ചു നല്‍കിയത്. ത്രിവേണി കണ്‍സ്യൂമര്‍ ഫെഡ് മുഖേനയാണ് കിറ്റ് തയ്യാറാക്കിയത്.
60 വയസ്സ് പൂര്‍ത്തിയായ പട്ടികവര്‍ഗ കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണവും ജില്ലയില്‍ പൂര്‍ത്തിയായി. 1,670 കിറ്റുകളാണ് ഈ വിഭാഗത്തില്‍ വിതരണം ചെയ്തത്. വന്‍പയര്‍, കടല, ശര്‍ക്കര, വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പ് തുടങ്ങിയ സാധനങ്ങടങ്ങിയ 400 രൂപയുടെ കിറ്റാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വിതരണം ചെയ്തത്. ഉള്‍നാടന്‍ വനാന്തരങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി കുടംബങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ റേഷന്‍ കടകളിലൂടെ അനുവദിച്ച സൗജന്യ റേഷനും ആദിവാസികുടുംബങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇതുവരെ 3,530 കുടംബങ്ങള്‍ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഏപ്രില്‍ ഒന്‍പത് മുതല്‍ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും സിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന 17 ഇന നിത്യോപയോഗ സാധനങ്ങളടങ്ങിയ 1000 രൂപയുടെ കിറ്റും സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. പട്ടിക വര്‍ഗ പ്രമോട്ടര്‍മാരാണ് കിറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















