Latest News

അധ്യാപകന്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

അധ്യാപകന്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു
X

താനൂര്‍: ദേവധാര്‍ സ്‌കൂളിലെ അധ്യാപകന്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവപ്രസാദ് ആണ് ഇന്നലെ രാത്രി നാട്ടില്‍ മരണപ്പെട്ടത്. ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപകനായിരുന്നു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.

നേരെത്ത സിവില്‍ സപ്ലൈസില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം രണ്ടു വര്‍ഷം മുമ്പാണ് ആണ് അധ്യാപകനായി ദേവധാറില്‍ എത്തുന്നത്. ഗുസ്തി താരം കുടിയാണ്.

ഭാര്യ രാജക്ഷ്മിയും ദേവധാറില്‍ ഹിന്ദി അധ്യാപികയാണ്. രണ്ട് മകളാണ് ഉള്ളത്. കൊവിഡുമായി ബന്ധപ്പെട്ട് അധ്യാപകരും സ്‌കൂളില്‍ വരേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പോയത്.




Next Story

RELATED STORIES

Share it