പൊതുമാപ്പ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിവിധ ഭാഷകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാര്‍ അനുവദിച്ച പൊതുമാപ്പ് ഇന്ത്യന്‍ സമൂഹം നിലവിലെ കൊറോണ സാഹചര്യത്തിലെങ്കിലും പരമാവധി ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി. പൊതുമാപ്പ് ഉപയോഗപ്പെടുത്തേണ്ടവര്‍ കുവൈത്ത് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ട് ഹാജരാവേണ്ടതാണ്.
ഇന്ത്യക്കാര്‍ ഹാജരാകേണ്ടത് ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള തീയ്യതികളിലാണ്. ഇവര്‍ക്ക് ആവശ്യമായ ഹെല്‍പ്പ് ഡെസ്‌കുകള്‍ വിവിധ ഭാഷകളില്‍ പ്രവര്‍ത്തനം തുടങ്ങിയതായി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് അറിയിച്ചു.
ഹിന്ദി, ഉറുദു, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍. കൂടാതെ മുഴുവന്‍ ഏരിയകളിലുമുള്ള സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ നേരിട്ട് സമീപിച്ച് സഹായങ്ങള്‍ തേടാവുന്നതുമാണ്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഏരിയ അടിസ്ഥാനത്തിലുള്ള ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍:
അബ്ബാസിയ 66372830, ജഹറ55485438, സിറ്റി 69049047, സാല്‍മിയ 96934008, ഫര്‍വാനിയ 51132353, ഫഹാഹീല്‍ 99370951, മഹ്ബൂല 97159930.
നടപടിക്രമം പൂര്‍ത്തിയായതു മുതല്‍ യാത്രാ ദിവസംവരെ താമസവും യാത്രാച്ചെലവും കുവൈത്ത് സര്‍ക്കാര്‍ വഹിക്കും. അതിനാല്‍ ഈ അവസരം പൂര്‍ണമായും ഉപയോഗപ്പെടുത്താനും കൊവിഡ് 19 വ്യാപനം തടയേണ്ടതിനാല്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ വ്യക്തത വരുത്തി മാത്രമേ എംമ്പസിയിലേക്കോ മറ്റ് ഓഫീസുകളിലേക്കോ പോകാവൂ എന്നും സോഷ്യല്‍ ഫോറം അഭ്യര്‍ത്ഥിച്ചു.