Latest News

ചാള്‍സ് രാജകുമാരന്റെ കൊവിഡ് 19 സുഖപ്പെട്ടത് ഹോമിയോ-ആയുര്‍വേദ ചികില്‍സ കൊണ്ടെന്ന് റിപോര്‍ട്ട്

ചാള്‍സ് രാജകുമാരന്റെ കൊവിഡ് 19 സുഖപ്പെട്ടത് ഹോമിയോ-ആയുര്‍വേദ ചികില്‍സ കൊണ്ടെന്ന് റിപോര്‍ട്ട്
X

പനാജി: കൊറോണ വൈറസ് ബാധ ചികില്‍സിച്ചു ഭേദമാക്കാന്‍ ഏക ആശ്രയം അലോപ്പതി മാത്രമാണോ? മറ്റ് ചികില്‍സാ സമ്പ്രദായങ്ങളൊന്നും ഉപയോഗപ്രദമല്ലേ? അവയ്ക്കും അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനെ ബാധിച്ച കൊവിഡ് 19 സുഖപ്പെട്ടതിനു പിന്നില്‍ ബംഗളൂരുവില്‍ നിന്ന് അയച്ചുകൊടുത്ത ഹോമിയോ-ആയുര്‍വേദ മരുന്നുകളാണെന്ന് ഇപ്പോള്‍ പുറത്തുവന്ന വിവരം. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക് ആണ് ഈ വിവരം പുറത്തുവിട്ടത്.

ബംഗളൂരുവിലെ ആയുര്‍വേദിക് റിസോര്‍ട്ടില്‍ നിന്നു ലഭിച്ച വിവരമാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചത്. ഹോമിയോ-ആയുര്‍വേദ മരുന്നുകളുടെ ഒരു സംയുക്തമാണ് രാജകുമാരന് നല്‍കിയത്. ഏറെ താമസിയാതെ കൊവിഡ് 19 നെഗറ്റീവ് ആവുകയും ചെയ്തു.

ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ഹെല്‍ത് സെന്ററാണ് ചാള്‍സ് രാജകുമാരന് മരുന്നുകള്‍ നല്‍കിയത്. ചികില്‍സയുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സൗഖ്യ മെഡിക്കല്‍ ഡയറക്ടറും ബത്തേരി സ്വദേശിയുമായ ഡോ. ഐസക് മത്തായി നൂറനാല്‍ അറിയിച്ചു.

കൊവിഡ് ചികില്‍സയില്‍ അലോപ്പതിയേതര ചികില്‍സാ സമ്പ്രദായങ്ങളായ ഹോമിയോ, ആയുര്‍വേദ, യുനാനി, സിദ്ധ, പ്രകൃതിവൈദ്യം തുടങ്ങിയവയെ കൂടി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്തരം ഉപയോഗപ്രദമായ ഫോര്‍മുലകള്‍ കൈവശമുള്ളവര്‍ ayush.gov.in/covid-19 എന്ന വെബ്‌സൈറ്റിലേക്ക് അയയ്ക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇത്തരം സമാന്തര ചികില്‍സാ സമ്പ്രദായങ്ങളെ അടച്ചുപൂട്ടുന്ന ശൈലിയാണ് പൊതുവില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.

Next Story

RELATED STORIES

Share it